ബാല്യകാല സുഹൃത്ത്
(കൈമോശം വന്ന് പോയ ചില സൗഹൃദങ്ങളെ കുറിച്ചൊരു കവിത )
മറയുവാൻ വീമ്പുന്ന മിഴികളോടെ,
അവൾ എൻ്റെ മുന്നിലായി നിറഞ്ഞ നിൽക്കേ,
ഒരു പുഞ്ചിരിക്കായ്,
ഒരു കളിവാക്കിനായ്,
അറിയാതെ ഞാനും കൊതിച്ചു പോയി
മറുവാക്ക് ചൊല്ലി കളിച്ചൊരാ മുറ്റത്തു
ഇന്നൊരു വട്ടം കൂടി നാം കണ്ടുമുട്ടി
കളിചിരി എങ്ങു പോയി,
കനവുകൾ എങ്ങു പോയി,
കളിതോഴർ ഒക്കെയും എങ്ങു പോയി
അറിയാത്ത ഭാവം നടിച്ചുവല്ലോ
നീ ഇന്ന് അകലത്തേയ്ക് ഓടി മറഞ്ഞുവല്ലോ
വിറയാർന്ന ചുണ്ടുകൾ അടക്കി കൊണ്ട്
മിഴിനീര് കനവിൽ തുടച്ചു കൊണ്ട്
വിടവാങ്ങി ഞാൻ ഇന്നും ഏകയായി